പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: മലയിൻകീഴിലെ പീഡനത്തിനിരയായ വിദ്യാർഥിനി രണ്ട് വർഷം നേരിടേണ്ടി വന്നത് ക്രൂരപീഡനം. ഒടുവിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഒളിച്ചോടി രക്ഷപ്പെടാനായിരുന്നു കുട്ടിയുടെ ശ്രമം. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലാവുന്നതും പീഡനങ്ങൾ പെൺകുട്ടി ഡോക്ടറോട് പറയുന്നതും.
പ്രായപൂർത്തിയാവാത്ത വിദ്യാർഥിയായ ഒരു പ്രതിയാണ് പെൺകുട്ടിയോട് പ്രണയം നടിച്ച് അടുത്തു കൂടിയത്. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് പെൺകുട്ടിയുടെ മൊബൈൽ നമ്പർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതു ലഭിച്ച മറ്റു പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ചിത്രങ്ങൾ പകർത്തി ഇവർ നിരന്തരമായി പെൺകുട്ടിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് ഫോൺ നമ്പരുകൾ കൈമാറുകയും ചെയ്തു. വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിയും പീഡനവും സഹിക്കാനാവാതെ വന്നപ്പോഴാണ് സമൂഹമാധ്യമത്തിലൂടെ ആറുമാസം മുമ്പ് പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിയെ വിളിച്ചുവരുത്തി നാട്ടിൽനിന്നു രക്ഷപ്പെടാൻ പെൺകുട്ടി ശ്രമിച്ചത്.
അന്വേഷണം ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച്
:കേസിൽ പ്രതികളുടെ മൊബൈൽ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. മൊബൈലുകളിലെ വിവരങ്ങൾ ശേഖരിക്കാൻ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്്. പ്രധാന പ്രതി ജിനേഷിന്റെ മൊബൈൽ ഫോണിൽ പല സ്ത്രീകളുടേയും വീഡിയോകളും ചിത്രങ്ങളുമുണ്ട്. പലർക്കും ലഹരിവസ്തുക്കൾ നൽകുന്ന ദൃശ്യങ്ങളുമുണ്ട്. മറ്റു പ്രതികളും പീഡനത്തിനിരയായ പെൺകുട്ടിയുടേതടക്കമുള്ള ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടിയുമായി പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്. ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങളും മൊബൈൽ രേഖകളിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഹരി, പെൺവാണിഭ സംഘങ്ങളിൽ പങ്കുള്ളവർക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും ആവശ്യമെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും മലയിൻകീഴ് സി.ഐ. എ.ജി.പ്രതാപചന്ദ്രൻ പറഞ്ഞു.
Content Highlights: 16 year old girl gangraped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..