കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കാൻ കെ.എസ്.ആർ.ടി.സി. ‘വനിതാ യാത്രാവാരം’ എന്ന പേരിൽ മാർച്ച് എട്ട് മുതൽ 13 വരെയാണ് യാത്ര. ആദ്യ ഘട്ടത്തിൽ ഏകദിന യാത്രകളായിരിക്കും. ഒരു ബസിൽ 50 പേർക്ക് യാത്രചെയ്യാൻ സാധിക്കും. ബുക്കിങ് തുടങ്ങി. ഒരു വ്യക്തിക്ക് 1,000 രൂപയിൽ താഴെ വരുന്ന രീതിയിലാണ് പാക്കേജുകൾ.
20-ലേറെ കേന്ദ്രങ്ങളാണ് യാത്രകൾക്കായി തീരുമാനിച്ചിട്ടുള്ളത്. മൂന്നാർ, നിലമ്പൂർ, ആലപ്പുഴ, നെല്ലിയാമ്പതി, പരുന്തുംപാറ, മലക്കപ്പാറ, കക്കയം ഡാം, വാഗമൺ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങൾ. വരുംഘട്ടങ്ങളിൽ താമസ സൗകര്യംകൂടി കണ്ടെത്തി ദ്വിദിന-ത്രിദിന യാത്രകളും ഒരുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..