കണ്ണൂർ: എ.കെ.ജി. ദിനാചരണപരിപാടിയുടെ ഭാഗമായി പെരളശ്ശേരിയിൽ ഉത്തരമേഖലാ നാടകമത്സരം സംഘടിപ്പിക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ നാടകസംഘങ്ങൾക്ക് പങ്കെടുക്കാം. മാർച്ച് 17, 18 തിയതികളിലാണ് മത്സരം. ഒരു മണിക്കൂറാണ് ദൈർഘ്യം. ഒന്നാംസ്ഥാനം നേടുന്ന നാടകത്തിന് എ.കെ.ജി. സ്മാരക പുരസ്കാരവും 10,000 രൂപ കാഷ് അവാർഡും നൽകും. രണ്ടാംസ്ഥാനത്തിന് അർഹരായവർക്ക് 7500 രൂപയാണ് കാഷ് അവാർഡ്. തിരഞ്ഞെടുക്കപ്പെടുന്ന നാടക സംഘങ്ങൾക്ക്‌് 5000 രൂപ യാത്രച്ചെലവ് നൽകും. സ്‌ക്രിപ്റ്റുകൾ മാർച്ച് രണ്ടിനുമുൻപ് കെ.മഹേഷ്, കൺവീനർ, നാടകമത്സരവിഭാഗം. എ.കെ.ജി. ദിനാചരണ കമ്മിറ്റി, മുണ്ടലൂർ, പെരളശ്ശേരി എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9947373861.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..