മംഗളൂരു: മോഷണക്കേസിലെ പ്രതി ചോദ്യംചെയ്യലിനിടെ പോലീസ് കസ്റ്റഡിയിൽ മരിച്ചു. മംഗളൂരു ഉർവ സ്വദേശി രാജേഷ് (30) ആണ് നെഞ്ചുവേദനയെത്തുടർന്ന് മരിച്ചത്. മംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിക്കായി അംബേദ്കർ സർക്കിളിൽ ഇറക്കിയ ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ വെള്ളിയാഴ്ച രാത്രിയാണ് രാജേഷിനെയും സുഹൃത്തിനെയും ബന്ധർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സ്റ്റേഷനിൽ ചോദ്യംചെയ്യുന്നതിനിടെ രാജേഷ് നെഞ്ചുവേദനയെടുക്കുന്നതായി അറിയിച്ചു. ഉടനെ സർക്കാർ വെൻലോക് ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
മദ്യപിക്കാൻ പണമുണ്ടാക്കാനാണ് ഇരുമ്പുകമ്പി മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് ചോദ്യംചെയ്യലിനിടെ ഇരുവരും മൊഴിനൽകിയതായി ബന്ധർ പോലീസ് പറഞ്ഞു. കസ്റ്റഡിയിൽ മോഷ്ടാവ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. ഇതിനായി അസി. പോലീസ് കമ്മിഷണർ മഹേഷ് കുമാറിനെ ചുമതലപ്പെടുത്തി. മജിസ്‌ട്രേറ്റ്തല അന്വേഷണവും നടത്തും -അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..