കിഴുന്നപ്പാറ: അച്ഛന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട സൈനികൻ ജമ്മു-കശ്മീരിൽ ഹൃദയാഘാതത്താൽ മരിച്ചു. കിഴുന്നപ്പാറ മുണ്ടോൻ ഹൗസിൽ സുരേന്ദ്രൻ (46) ആണ് മരിച്ചത്. സൈന്യത്തിൽ സുബേദാറാണ്.
കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തിന്റെ അച്ഛൻ പി.വി.ഭാസ്കരൻ (77) മരിച്ചത്. എന്നാൽ മരണവിവരം മകനെ അറിയിച്ചിരുന്നില്ല. ജമ്മുവിലെ ലേ ലഡാക്ക് വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് പുറപ്പെടാനെത്തിയപ്പോഴാണ് സുരേന്ദ്രന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ സൈനികാസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുന്ന സുരേന്ദ്രന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് 12-ഒാടെ മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും. ഭാര്യ: അശ്വതി. മക്കൾ: കിരൺ, റിത്വിക.
പി.വി.ഭാസ്കരന്റെ സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരത്തോടെ നടത്തി. ഭാര്യ: കമല. മറ്റുമക്കൾ: സുരേഷ് ബാബു (ഗൾഫ്), മിനി. മരുമക്കൾ: നവീൻ, ഷിമി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..