ഫയലുകൾ വനിതാദിനത്തിന് മുൻപ് തീർപ്പാക്കും -മന്ത്രി വീണ ജോർജ്


1 min read
Read later
Print
Share

പെരിന്തൽമണ്ണ: വനിതാ ശിശുക്ഷേമ വകുപ്പിലെ മുഴുവൻ ഫയലുകളും വനിതാദിനമായ മാർച്ച് എട്ടിനുമുൻപായി തീർപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്. പെരിന്തൽമണ്ണയിൽ വനിതാ മിത്രകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാരായ പെൺകുട്ടികൾക്കായി അങ്കണവാടികൾ കേന്ദ്രീകരിച്ച് കുമാരി ക്ലബ്ബുകൾ തുടങ്ങും. നിയമ ബോധവത്കരണം, പോഷകക്കുറവ് പരിഹരിക്കുക, ആയോധനകലാ പരിശീലനം എന്നിവയാണ് ലക്ഷ്യം. നഴ്‌സിങ് പഠനം പൂർത്തിയാക്കിയവർക്ക് വിദേശത്ത് പോകുന്നതിന് നൈപുണ്യപരിശീലനം നൽകും. സിനിമാ മേഖലയിലെ സാങ്കേതികരംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിനായി പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..