കൊല്ലം : പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ സുരക്ഷയ്ക്കായി രണ്ടിനം ആധുനിക ജി.പി.എസ്. ഉപകരണങ്ങൾ സർക്കാർ വിതരണം ചെയ്യും. നേരത്തേ നിശ്ചയിച്ചിരുന്ന ഉപകരണങ്ങൾ മാറ്റാൻ സർക്കാർ അനുമതി നൽകി.
െെകയിൽവെച്ച് ഉപയോഗിക്കാവുന്ന 1714 ജി.പി.എസ്. വാങ്ങാനാണ് കഴിഞ്ഞവർഷം ജൂണിൽ തീരുമാനിച്ചിരുന്നത്. 75 ശതമാനം സബ്സിഡിയോടെ 35,000 രൂപ വിലവരുന്ന ഉപകരണങ്ങളാണ് വാങ്ങാനുദ്ദേശിച്ചത്. സർക്കാർ വിഹിതം നാലരക്കോടിയും ഗുണഭോക്‌തൃവിഹിതം ഒന്നരക്കോടിയുമടക്കം ആറുകോടിയുടേതായിരുന്നു പദ്ധതി.
എന്നാൽ മത്സ്യത്തൊഴിലാളികൾ കൂടുതൽ സൗകര്യങ്ങളുള്ള യൂണിറ്റുകൾക്കായി ആവശ്യമുന്നയിച്ചതായി ഫിഷറീസ് ഡയറക്ടർ അറിയിച്ചു. ഭൂപടവും കളർ ഡിസ്‌പ്ലേയുമുള്ള യൂണിറ്റുകൾ വേണമെന്നായിരുന്നു ആവശ്യം.
ആഴക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക്, കടലിലെ മത്സ്യലഭ്യത അറിയാൻ കഴിയുന്ന ഫിഷ് ഫൈൻഡർ സംവിധാനമുള്ള ഉപകരണങ്ങൾ വേണമെന്നും ആവശ്യമുയർന്നു. സോണാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം യാനത്തിൽ ഉറപ്പിച്ചുവെക്കാനാകും.
ഇതേത്തുടർന്ന് െെകയിൽവെച്ച് ഉപയോഗിക്കാവുന്ന 1250 ഉപകരണങ്ങളും യാനത്തിൽ ഉറപ്പിക്കാവുന്ന 360 ഉപകരണങ്ങളും വാങ്ങാനാണ് പുതിയ അനുമതി. ആദ്യത്തെ യൂണിറ്റുകൾക്ക് ഒരെണ്ണത്തിന് 32,000 രൂപപ്രകാരം നാലുകോടിയാണ് ചെലവ്. ഇതിൽ മൂന്നുകോടി സർക്കാർ വഹിക്കും. മൗണ്ടഡ് ജി.പി.എസിന് ഒരെണ്ണത്തിന് 55,000 രൂപ നിരക്കിൽ 1.98 കോടി ചെലവുവരും. ഇതിൽ 1.48 കോടി സർക്കാർ വിഹിതമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..