മൂന്നാർ: കാട്ടാന, കെ.എസ്.ആർ.ടി.സി. ബസ് തകർത്തു. യാത്രക്കാരും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിന്റെ മുൻവശത്തെ ഗ്ലാസും ഗ്രില്ലും തകർന്നു. വാഹനത്തിൽ മൂന്ന് കുട്ടികളടക്കം എട്ട് യാത്രക്കാർ ഉണ്ടായിരുന്നു.
ശനിയാഴ്ച വെളുപ്പിന് തേനിയിൽനിന്ന് മൂന്നാറിലേക്ക് വന്ന ആർ.എസ്.സി. 596 കെ.എസ്.ആർ.ടി.സി. ബസാണ് രണ്ടേമുക്കാലോടെ തോണ്ടിമല ഭാഗത്തുവെച്ച് തകർത്തത്. പാതയോരത്ത് അഞ്ച് കാട്ടാനകളുണ്ടായിരുന്നു. ഇതിലെ കൊമ്പനാണ് ബസ് തകർത്തത്. രണ്ട് പിടിയാനകളും രണ്ട് കുട്ടിയാനകളുംകൂടി ഉണ്ടായിരുന്നു.
ബസ് വന്നപ്പോൾ കൊമ്പൻ പാഞ്ഞടുത്തു. ഉടൻതന്നെ ഡ്രൈവർ കഞ്ഞിക്കുഴി സ്വദേശി എം.എസ്.സതീഷ് കുമാർ ബസ് നിർത്തി. ബസിന്റെ മുൻവശത്തെ ഗ്രില്ല് ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൊമ്പൻ തകർത്തു. കൊമ്പുകൊണ്ട്, മുൻവശത്തെ ഗ്ലാസ് കുത്തിപ്പൊട്ടിച്ചശേഷം ചിന്നം വിളിച്ചുകൊണ്ട് റോഡിൽത്തന്നെ 15 മിനിറ്റോളം നിന്നു.
പിന്നീട് കൊമ്പൻ കാട്ടിലേക്ക് മടങ്ങിയതോടെയാണ് ബസ് യാത്ര തുടരാനായത്. ബൈസൺവാലി സ്വദേശിയായ ദേവേന്ദ്രൻ ഗോപാൽ ആയിരുന്നു കണ്ടക്ടർ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..