മേലാറ്റൂർ: സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ 16-മത് ഇസ്‌ലാമിക കലാസാഹിത്യമത്സരം മുസാബഖ വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിൽ തുടങ്ങി. രണ്ടു ദിവസമായി നടക്കുന്ന കലാമേള സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽസെക്രട്ടറി വാക്കോട് മൊയ്തീൻകുട്ടി ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ ജനറൽസെക്രട്ടറി പുത്തനഴി മൊയ്തീൻഫൈസി പതാക ഉയർത്തി. സയ്യിദ് ഒ.എം.എസ്. ശിഹാബ് തങ്ങൾ നിസാമി, എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടിമാസ്റ്റർ, എം.എ. ചേളാരി തുടങ്ങിയവർ പ്രസംഗിച്ചു.
സമസ്തയുടെ 11,459 മദ്രസകളിലെ പത്തുലക്ഷത്തോളം വിദ്യാർഥികളിൽനിന്ന് വിവിധ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 650-ൽപ്പരം പ്രതിഭകളാണ് ജൂനിയർ, സീനിയർ, സൂപ്പർസീനിയർ, ജനറൽ, മുഅല്ലിം വിഭാഗങ്ങളിലായി കലാമേളയിൽ മത്സരിക്കുന്നത്. ഞായറാഴ്ച സമാപനസമ്മേളനം സമസ്ത ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിക്കും. ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി വിതരണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..