കൊച്ചി: അഞ്ചു പാർട്ടികളിൽ മാറിമാറി നടന്ന ഭിക്ഷാംദേഹിയുടെ ഉപദേശം തനിക്ക് വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഗവർണറെ നിലയ്ക്ക് നിർത്താൻ സർക്കാരിന് ആർജവമില്ലെന്നും സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ടുപഠിക്കണമെന്ന ഉപദേശമാണ് പ്രതിപക്ഷനേതാവിന് ഗവർണർ നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ ഉപദേശം കേൾക്കാൻ മടിയില്ല. പക്ഷേ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേൾക്കില്ല.
ബോംബുമായി വിമാനം ഹൈജാക്ക് ചെയ്യുന്നവരെപ്പോലെ നയപ്രഖ്യാപനപ്രസംഗം നടത്തില്ലെന്നാണ് ഗവർണർ സംസ്ഥാന സർക്കാരിനെ ഭീഷണിപ്പെടുത്തിയത്. പ്രസംഗം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടിവന്നേനെ. പൊതുഭരണ സെക്രട്ടറിയെ ബലികൊടുത്ത മുഖ്യമന്ത്രി യഥാർഥത്തിൽ ഗവർണറെ രക്ഷിക്കുകയാണ് ചെയ്തത്. സർക്കാർ തീരുമാനമാണ് പൊതുഭരണ സെക്രട്ടറി നടപ്പാക്കിയതെന്നു പറയാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഇത്തരം നിയമലംഘനങ്ങളെ ചോദ്യംചെയ്യാനാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിന് സർക്കാരിനെപ്പോലെ ഒത്തുതീർപ്പുകളില്ല. -സതീശൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..