തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ചമുതൽ വൈകുന്നേരംവരെയാക്കുന്നതോടെ നീണ്ട ഇടവേളയ്ക്കുശേഷം സ്കൂളുകളുടെ പ്രവർത്തനം വീണ്ടും പൂർണതോതിൽ ആകും. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും രക്ഷിതാക്കളും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യപ്രവർത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടണം.
പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളതോ ആയ ആരും സ്കൂളിൽ പോകരുത്. അധ്യാപകർ, മറ്റു ജീവനക്കാർ, സ്കൂൾബസ് ജീവനക്കാർ എന്നിവർ രണ്ടുഡോസ് വാക്‌സിനും എടുത്തിരിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..