തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണം 26 മുതൽ ആരംഭിക്കുമെന്ന് മുഖ്യവരണാധികാരിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വർ പത്രസമ്മേളനത്തിൽ പറഞ്ഞു. നേരിട്ടും ഓൺലൈനിലും അംഗത്വമെടുക്കാം. അല്പം വൈകിയെങ്കിലും നിർദിഷ്ടസമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കും.
മാർച്ച് 31-നുശേഷം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരും. അതുവരെ പുനഃസംഘടനയ്ക്ക് തടസ്സമില്ല. തിരഞ്ഞെടുപ്പ് ഏപ്രിലിൽ ആരംഭിക്കും. എ.ഐ.സി.സി. നിശ്ചയിച്ചതുപ്രകാരമുള്ള സമയത്തിനുള്ളിൽ എല്ലാതലങ്ങളിലും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കും. -പരമേശ്വർ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..