കൊച്ചി: കെ. ഫോൺ പദ്ധതിക്കായി പൊതുഖജനാവിൽനിന്ന് ഇതുവരെ ചെലവഴിച്ചത് 106 കോടി രൂപ. ഇതുവരെ 3019 ഇന്റർനെറ്റ് കണക്ഷനാണ് നൽകിയിരിക്കുന്നത്. 2017 മേയ് 18-ന് ഭരണാനുമതി നൽകിയ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യത്തിന്റെ 50 ശതമാനം ജോലികൾ പൂർത്തിയായെന്നാണ് കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചറൽ ലിമിറ്റഡ് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നത്. പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് ആണ് വിവരങ്ങൾ തേടിയത്.
കെ.എസ്.ഇ.ബി.യുടെ അടിസ്ഥാനസൗകര്യം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പദ്ധതി ഇതുവരെ
* കേബിൾ ഇടുന്നത് 35,000 കിലോമീറ്റർ
* ഇതുവരെ പൂർത്തിയായത് 15,129.5 കിലോമീറ്റർ
* നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്റർ 100 ശതമാനം പൂർത്തിയായി
* പോയന്റ് ഓഫ് പ്രസൻസ് (പി.ഒ.പി.) 30 ശതമാനം പൂർത്തിയായി.
* 3019 ഓഫീസുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..