അമൃതാണ് ചിറ്റമൃത്


1 min read
Read later
Print
Share

വ്യാജപ്രചാരണങ്ങൾക്കെതിരേ വീണ്ടും ആയുഷ് വകുപ്പ്

കോട്ടയം: ആയുർവേദമരുന്നുകളിലെ പ്രധാനഘടകമായ ചിറ്റമൃതിനെക്കുറിച്ച് തുടർച്ചയായി വ്യാജപ്രചാരണങ്ങൾ നടക്കുന്നതിനാൽ വീണ്ടും വിശദീകരണവുമായി ആയുഷ് വകുപ്പ്. പൂർണമായും സുരക്ഷിതമായ ഔഷധമാണിതെന്നും കരളിന് ദോഷകരമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരിച്ചു.

ശാസ്ത്രീയ പഠനങ്ങളെല്ലാം ഗുഡുചി എന്ന ചിറ്റമൃതിന്റെ ഗുണങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും തെറ്റായ ചില പഠനങ്ങൾക്ക് മാധ്യമങ്ങൾ പ്രചാരണം നൽകുന്നത് ഖേദകരമാണെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി.

ഗുഡുചി പതിവായി കഴിച്ചവർക്ക് കരൾരോഗം വന്നതായി മുംബൈയിലെ ചില ആശുപത്രികളെ ഉദ്ധരിച്ചാണ് ഒരുവർഷം മുൻപേ പ്രചാരണമുണ്ടായത്. പിന്നീട്, ഇതേ ആരോപണം സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ സജീവമായി തുടരുന്നതിനാലാണ് വീണ്ടും വിശദീകരണവുമായി വകുപ്പ് എത്തിയത്.

ആയുസ്സിന്റെ ഔഷധമായി വേദങ്ങളിൽ പറയുന്ന അമൃതുതന്നെയാണ് ചിറ്റമൃത് എന്ന വള്ളിച്ചെടി. ഇതിന്റെ തൊലികളഞ്ഞ തണ്ടാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുന്നത്. കോവിഡ് അനുബന്ധ ചികിത്സകൾക്ക് ചിറ്റമൃത് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു. ഗുഡുചി സത്വ എന്ന ഗുളിക കാലങ്ങളായി പനിക്കും കോവിഡ് അനുബന്ധ ചികിത്സയ്ക്കും ഉപയോഗിക്കുന്നുമുണ്ട്.

കാട്ടമൃത് ഉപയോഗിക്കരുത്

-ഡോ. സിബി കുര്യാക്കോസ് ഇരുപ്പക്കാട്ട് (ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ)

അമൃതാരിഷ്ടം തുടങ്ങി അരിഷ്ടങ്ങളിലും കഷായങ്ങളിലും പ്രധാനഘടകമാണ് ചിറ്റമൃത്. തൊലി നീക്കിയാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുന്നത്. പകരം കാട്ടമൃത് എന്ന ചെടി തെറ്റിദ്ധരിച്ച് ചേർക്കുന്നവരുണ്ട്. അതിന്റെ രാസഘടനയിൽ വ്യത്യാസമുള്ളതിനാൽ ദോഷകരമാകാം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..