കോട്ടയം: റബ്ബർവില സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ആർ.എസ്.എസ്. നാലിന്, വൻകിട കച്ചവടക്കാർ വ്യാപാരികൾക്ക് നൽകുന്നത് 155 രൂപ മാത്രമാണ്. ഡിസംബർ ആദ്യവാരം 191.50 രൂപവരെ എത്തിയശേഷമാണ് ഇൗ വീഴ്ച.
വിദേശത്ത് ആർ.എസ്.എസ്. നാലിന് തുല്യമായി പരിഗണിക്കുന്ന ആർ.എസ്.എസ്. മൂന്നിന് കിലോഗ്രാമിന് ഇപ്പോൾ 165 രൂപവരെ വിലയുണ്ട്. വിദേശ റബ്ബറിന് വില കൂടിയിട്ടും നാട്ടിലെ കമ്പനികൾ റബ്ബർ വാങ്ങുന്നത് ഏതാണ്ട് പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. തദ്ദേശീയ മാർക്കറ്റിൽ ബുക്ക് ചെയ്ത റബ്ബർപോലും ആഴ്ചകൾ വൈകിമാത്രമേ എടുക്കുന്നുള്ളൂ. ഇവിടെ റബ്ബറിന് വില കൂടിനിന്നപ്പോൾ വിദേശ റബ്ബറിന് വില കുറവായിരുന്നു. അന്ന് കമ്പനികൾ അവിടെ ബുക്കുചെയ്ത റബ്ബർ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
ജനുവരിയിൽ മാത്രം 40,000 ടണ്ണും ഫെബ്രുവരി 15വരെ 16,000 ടണ്ണും റബ്ബർ അവർ ഇറക്കുമതി ചെയ്തു. ഇത് മാർച്ച് അവസാനംവരെ തുടരും. ഇതോടെ ആറുമാസംവരെ വേണ്ടത്ര റബ്ബർ കമ്പനികളുടെ ശേഖരത്തിലെത്തും.
ഇൗ അവസ്ഥ വ്യാപാരികളെയും കൃഷിക്കാരെയും പ്രയാസത്തിലാക്കുന്നു. ബുക്കുചെയ്ത റബ്ബർ കൊണ്ടുപോയാൽ മാത്രമേ വ്യാപാരികൾക്ക് കമ്പനികൾ പണംകൊടുക്കൂ. അതും രണ്ടാഴ്ചയെങ്കിലും കാത്തിരുന്നശേഷം. കൃഷിക്കാർക്ക് വ്യാപാരികളും വൻതോതിൽ പണം നൽകാനുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..