തിരുവനന്തപുരം: വൈദ്യുതിബോർഡിൽ കഴിഞ്ഞകാലത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ചെയർമാൻ ഡോ. ബി. അശോക് പിൻവലിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ വിവാദമായി വളർന്ന് പ്രതിപക്ഷം അത് ആയുധമാക്കിത്തുടങ്ങിയതോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.
തിരക്കിട്ട് തയ്യാറാക്കിയ കുറിപ്പിൽ ചില പിശകുകളുണ്ടായെന്ന് അന്നത്തെ പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റിൽ പറയുന്നു. അതിൽ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. ചെയർമാന്റെ തീരുമാനങ്ങൾ ഏകപക്ഷീയമാണെന്ന് ആരോപിച്ച് ബോർഡിലെ ഇടതുസംഘടനകൾ നടത്തിയ സമരം ഒത്തുതീർപ്പായതിനു പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്.
കെ.എസ്.ഇ.ബി.യിൽ ഹെഡൽ ടൂറിസം പദ്ധതികൾക്കായി ഭൂമി പാട്ടത്തിന് കൊടുത്തതിൽ ക്രമക്കേടുണ്ടെന്നും ടെൻഡറിനുമുമ്പ് വിശദാംശങ്ങൾ ചോർത്തിനൽകുന്നുവെന്നുമൊക്കെ ചെയർമാൻ ആരോപിച്ചിരുന്നു. ആരോപണങ്ങൾ ഇടതുമുന്നണിയിൽത്തന്നെ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..