നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഒളിവിൽ പാർപ്പിച്ച അതിഥിത്തൊഴിലാളിയെ ഛത്തീസ്ഗഡ് പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്‌ഡോരി ജില്ലയിലെ കമകോ മോഹനിയ റായ്യാട്ട് സ്വദേശി ഹനുമന്ത് ലാൽ പരസ്‌തെ (25) ആണ് പിടിയിലായത്.
2019-ലാണ്, ഛത്തീസ്ഗഡ് സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് ഒപ്പം പാർപ്പിച്ചുതുടങ്ങിയത്. ജില്ലയിലെ വിവിധ ഏലത്തോട്ടങ്ങളിൽ ഇരുവരും ജോലിചെയ്തുവന്നു.
ചത്തീസ്ഗഡ് കബീർദാം ജില്ലയിലെ കുക്ദൂർ പോലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കുക്ദൂർ പോലീസ് സ്‌റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവരാണ് നെടുങ്കണ്ടത്തെത്തിയത്.
നെടുങ്കണ്ടം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കദിനാപ്പാറയിൽ പ്രതിക്ക് രണ്ട് സുഹൃത്തുകളുണ്ടെന്ന് കണ്ടെത്തി. ഇവർ മുഖാന്തരം ചേമ്പളം കൗന്തി ഇല്ലിപ്പാലത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
പിന്നീട്, കോട്ടയം രാമപുരത്തെ കോൺവെന്റിൽ ജോലിചെയ്തിരുന്ന പെൺകുട്ടിയെയും കണ്ടെത്തി. പ്രതിയെയും പെൺകുട്ടിയെയുംകൂട്ടി പോലീസ് സംഘം ഞായറാഴ്ച ഛത്തീസ്ഗഡിലേക്ക് പോകും. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..