തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ 4230 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം സ്ഥാനക്കയറ്റം നൽകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. തൊഴിലാളികളുടെ യോഗ്യത സംബന്ധിച്ച കേസിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധിവന്നതിനാലാണ് മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റങ്ങൾ നടപ്പാക്കുന്നത്.
ലൈൻമാൻ ഗ്രേഡ് രണ്ടിൽനിന്ന് ഒന്നിലേക്ക് 3170 പേർക്കാണ് സ്ഥാനക്കയറ്റം. ഇതിൽ 2238 പേർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവായി. ലൈൻമാൻ ഒന്നിൽനിന്ന് ഓവർസിയറിലേക്ക് 830 പേർക്കും ഓവർസിയർ/മീറ്റർ റീഡറിൽനിന്ന് സബ് എൻജിനിയറിലേക്ക് 90 പേർക്കും സ്ഥാനക്കയറ്റം ലഭിക്കും. 140 സബ് എൻജിനിയർമാർ അസിസ്റ്റന്റ് എൻജിനിയർമാരാവും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..