എം.എസ്.എഫിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് സംസ്ഥാന പ്രസിഡന്റ്


മലപ്പുറം: എം.എസ്.എഫിൽ സമീപ കാലത്തുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്. മലപ്പുറത്ത് നടന്ന സംസ്ഥാന നേതൃക്യാമ്പ് പ്രശ്ന പരിഹാരങ്ങൾക്കുള്ള വേദിയായെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

14 ജില്ല കമ്മിറ്റികളിലെയും പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. സംഘടനയ്ക്കകത്ത് സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. എന്നാൽ, ചിലസമയത്ത് അതിർവരമ്പുകൾ ലംഘിച്ചു. ആ സമയത്തെല്ലാം മുസ്‌ലിംലീഗ് കർശനമായ ഇടപെടൽ നടത്തിയിട്ടുണ്ട്.

കേരളത്തിൽ പുറത്തുവരുന്ന വാർത്തകൾക്ക് മുഴുവൻ അഭിപ്രായം പറയേണ്ട ബാധ്യത എം.എസ്.എഫിനില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും കൃത്യമായ അവസരം സംഘടന നൽകുന്നുണ്ടെന്നും നവാസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..