ഹാൻടെക്‌സിന് 10 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഹാൻടെക്‌സിന് സർക്കാർ ധനസഹായമായി 10 കോടി രൂപ അനുവദിച്ചു. ജീവനക്കാരുടെ ഇ.എസ്‌.ഐ., പി.എഫ്. ആനുകൂല്യങ്ങൾ അടയ്ക്കുന്നതിനും, വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനുമാണ് തുക നൽകിയത്.

ഓൺലൈൻ വിൽപ്പന ശക്തിപ്പെടുത്തി വിപണി നേടാനുള്ള ശ്രമത്തിലാണ് ഹാൻടെക്‌സ്. കോട്ടൺ കളർ സാരികൾ, ഡബിൾ മുണ്ടുകൾ, ഉടുപ്പുകൾ എന്നിവയുടെ ഉത്പാദനം വർധിപ്പിച്ചു. പരുത്തിയിൽ നിർമിച്ച ഷർട്ടുകൾ കമാൻഡോ എന്ന പേരിലും ലിനൻ ഷർട്ടുകൾ റോയൽ മിന്റ് എന്ന പേരിലും വിപണിയിൽ എത്തിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..