കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഇനി ജില്ലതിരിച്ചു നമ്പർ


ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഡിപ്പോതിരിച്ചുള്ള കോഡുകൾക്കുപകരം ജില്ലതിരിച്ചുള്ള നമ്പരുകൾ നൽകുന്നു. ഇനിമുതൽ ബസിന്റെ പിറകിൽ ഇടതുഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ടക്ഷരങ്ങൾ ഉൾപ്പെടുത്തിയ പുതിയ നമ്പരുകളാകും രേഖപ്പെടുത്തുക. തിരുവനന്തപുരം-ടി.വി., കൊല്ലം -കെ.എൽ., പത്തനംതിട്ട -പി.ടി., ആലപ്പുഴ -എ.എൽ., കോട്ടയം-കെ.ടി., കോഴിക്കോട് -കെ.കെ., ഇടുക്കി -ഐ.‍ഡി., എറണാകുളം -ഇ.കെ., തൃശ്ശൂർ -ടി.ആർ., പാലക്കാട് -പി.എൽ., മലപ്പുറം -എം.എൽ., വയനാട് -ഡബ്ല്യു.എൻ., കണ്ണൂർ -കെ.എൻ., കാസർകോട് -കെ.ജി. എന്നിവയാണ് പുതിയ ജില്ലാ കോഡുകൾ.

കെ.എസ്.ആർ.ടി.സി.യിലെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് നമ്പരുകൾ മാറ്റുന്നതെന്നാണ് അറിയുന്നത്. ഇതിന്റെ പ്രയോജനമെന്തെന്ന് അധികൃതർക്കും വ്യക്തമല്ല. യാത്രക്കാർക്കു പ്രയോജനം ഡിപ്പോകോഡുകളാണ്. പരാതികളോ മറ്റാവശ്യങ്ങളോ വന്നാൽ ഡിപ്പോനമ്പർ നോക്കിയാണ് ബസുകൾ തിരിച്ചറിയുന്നത്. ഇനിമുതൽ ഏതു ഡിപ്പോയുടെ വണ്ടിയാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല. ജില്ലയേതാണെന്നേ മനസ്സിലാകൂ.

പുതിയ വണ്ടികളിലും പഴയ വണ്ടികളിലും ഇത്തരത്തിൽ നമ്പർ രേഖപ്പെടുത്തുമോയെന്നതു നിർദേശത്തിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ജില്ലാ നമ്പരുകളെ സംബന്ധിച്ച നിർദേശത്തിൽ ജീവനക്കാർക്കിടയിൽപ്പോലും വ്യക്തതയില്ല. നിലവിൽ ബസ് ഓൺ ഡിമാൻഡ്, ടൂറിസം സർവീസുകൾ എന്നിവയ്ക്കുപയോഗിക്കുന്ന ബസുകൾ മറ്റു സർവീസുകൾക്കായി മാറ്റിവെക്കില്ല. ഇവയ്ക്കു പ്രത്യേക പരിഗണനയും പരിപാലനവും നൽകും. ഇത്തരം ബസുകൾ ഓരോ ഡിപ്പോകളിൽത്തന്നെ നിലനിർത്താനും നിർദേശമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..