കൊട്ടാരക്കര : മാതൃഭാഷാദിനത്തിൽ പാലക്കാട് ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാംതരത്തിലെ ജെ.ആർ.ശ്രീവർഷയുടെ ഒപ്പിന് സാഹിത്യകാരൻ എം.മുകന്ദന്റെ കൈയൊപ്പു ചാർത്തിയ അംഗീകാരം. കൊട്ടാരക്കര പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല നടത്തിയ പ്രഥമ കൈയൊപ്പ് മലയാളം പുരസ്കാരത്തിനാണ് ശ്രീവർഷ അർഹയായത്. 5,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും സാക്ഷ്യപത്രവുമാണ് സമ്മാനം.
പാലക്കാട് നല്ലേപ്പിള്ളി വടക്കന്തറവീട്ടിൽ കെ.ജയപ്രകാശിന്റെയും പി.രാജേശ്വരിയുടെയും മകളാണ് ശ്രീവർഷ. നാലിൽ പഠിക്കുമ്പോൾ സ്കൂളിൽ നടത്തിയ മലയാളം കൈയൊപ്പ് മത്സരത്തിൽ സമ്മാനം കിട്ടിയതോടെയാണ് ഒപ്പ് മലയാളത്തിൽ മതിയെന്നു ശ്രീവർഷ തീരുമാനിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ ഇഷ്ടപ്പെടുന്ന ശ്രീവർഷയ്ക്ക് ചിത്രംവരയോടും താത്പര്യമേറെയാണ്. നൂറോളം കൈയൊപ്പുകളിൽനിന്ന് ബാപ്പുജി വായനശാലയുടെ രക്ഷാധികാരികൂടിയായ എം.മുകുന്ദനാണ് വിജയിയെ നിശ്ചയിച്ചത്. പുരസ്കാരം മാർച്ച് ആദ്യവാരം സ്കൂളിലെത്തി സമ്മാനിക്കുമെന്ന് ബാപ്പുജി ഭാരവാഹികൾ അറിയിച്ചു. പെരുങ്കുളത്തെ പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന എം.മനേഷ്‌കുമാറിന്റെ സ്മരണാർഥമാണ് ബാപ്പുജി മലയാളം കൈയൊപ്പ് പുരസ്കാരം ഏർപ്പെടുത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..