സജീവന്റെ ആത്മഹത്യ: ആറു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളിയായ സജീവൻ തൂങ്ങിമരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി ആർ.ഡി.ഒ. ഓഫീസിലെ ആറു ജീവനക്കാർക്ക് സസ്പെൻഷൻ. ഷനോജ് കുമാർ സി.ആർ., ഡെൽമ സി.ജെ., അഭിലാഷ് ഒ.ബി, മുഹമ്മദ് അസ്‌ലാം, നിഷ കെ.സി., ഷമീം ടി.കെ. എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാർക്ക് വീഴ്ച പറ്റിയതായി കാണിച്ച് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണർ ജെറോമിക് ജോർജ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് പറവൂർ വടക്കേക്കര മാല്യങ്കര കോയിക്കൽ സജീവൻ ആത്മഹത്യചെയ്തത്. സജീവന്റെ അപേക്ഷ ഫോർട്ട് കൊച്ചി ആർ.ഡി.ഒ. ഓഫീസിലെ തപാൽ സെക്ഷനിൽനിന്ന്‌ സ്കാൻ ചെയ്ത് രേഖകൾ ബന്ധപ്പെട്ട അടുത്ത വിഭാഗത്തിലേക്ക് കൊടുക്കാൻ കാലതാമസം ഉണ്ടായെന്നാണ് അന്വേഷണറിപ്പോർട്ടിലുള്ളത്. രേഖകൾ സെക്ഷൻ ക്ലാർക്ക് നടപടി സ്വീകരിക്കാതെ ഇൻബോക്സിൽ സൂക്ഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..