ഗവർണറുടെ അനാവശ്യ നിർദേശങ്ങൾ തള്ളിക്കളയണം -കെ. മുരളീധരൻ


തിരുവനന്തപുരം: ഗവർണറുടെ അനാവശ്യ നിർദേശങ്ങൾ തള്ളിക്കളയാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്ന് കെ. മുരളീധരൻ എം.പി.. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെ യു.ഡി.എഫ്. എതിർക്കുന്നില്ല. അതിൽ മാറ്റംവരുത്തണമെങ്കിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാം. അത് ഗവർണറുടെ ഭീഷണിയുടെ അടിസ്ഥാനത്തിലാകരുത് -മുരളീധരൻ പറഞ്ഞു.

ഗവർണർ സ്വയംതാഴുകയാണ്. വന്നുവന്ന് പ്രതിപക്ഷനേതാവ് ആരുടെ ശൈലി സ്വീകരിക്കണം, മുന്നണിയിലെ ഘടകകക്ഷി ബന്ധം എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങി. ഒരുപാട് പ്രഗല്‌ഭർ കേരളത്തിൽ ഗവർണർമാരായി ഇരുന്നിട്ടുണ്ട്. രാച്ചയ്യയുടെ സമയത്ത് ഭരണത്തിലുള്ള കോൺഗ്രസിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ഇടപെട്ടില്ല. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബഹളമുണ്ടാക്കിയ എൽ.ഡി.എഫിനെ വിമർശിച്ച ജസ്റ്റിസ് സദാശിവത്തിന് സർക്കാർ മാറി ആറുമാസത്തിനുള്ളിൽ അടുത്ത നയപ്രഖ്യാപനത്തിൽ യു.ഡി.എഫിനെ വിമർശിക്കേണ്ടിവന്നു. അവരെല്ലാം പദവിയെ മാനിച്ചവരാണ്. -മുരളീധരൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..