നെടുമ്പാശ്ശേരിയിൽ ഒരുകോടിയുടെ സ്വർണം പിടികൂടി


നെടുമ്പാശേരി: ഗൾഫിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന 1.982 കിലോ സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഞായറാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

സിദ്ധാർഥ് 1131 ഗ്രാം സ്വർണമിശ്രിതവും നിതിൻ 851 ഗ്രാം സ്വർണമിശ്രിതവുമാണ് കൊണ്ടുവന്നത്. സ്വർണമിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് ഒരുകോടിയോളം രൂപ വിലവരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..