മേലാറ്റൂർ: ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ സംസ്ഥാന ഇസ്‌ലാമിക കലാമേളയിൽ മലപ്പുറം വെസ്റ്റ് ജില്ലയ്ക്ക് കിരീടം. വേങ്ങൂർ എം.ഇ.എ. എൻജിനീയറിങ് കോളേജിൽ നടന്ന മേളയിൽ 1650 പ്രതിഭകളാണ് പങ്കെടുത്തത്.
കോഴിക്കോട് ജില്ല രണ്ടും ആതിഥേയരായ മലപ്പുറം ഈസ്റ്റ് ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
മത്സരഫലം (ആദ്യ മൂന്ന് സ്ഥാനക്കാർ): ജനറൽ: ദക്ഷിണ കന്നഡ, കോഴിക്കോട്, മലപ്പുറം ഈസ്റ്റ് (ഇരുവർക്കും രണ്ടാം സ്ഥാനം), കണ്ണൂർ. സൂപ്പർ സീനിയർ: മലപ്പുറം വെസ്റ്റ്, കണ്ണൂർ, കോഴിക്കോട്. സീനിയർ: കാസർകോട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്. ജൂനിയർ: മലപ്പുറം വെസ്റ്റ്, കോഴിക്കോട്, മലപ്പുറം ഈസ്റ്റ്. കന്നഡ വിഭാഗം: ദക്ഷിണ കന്നഡ, കുടക്).
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കൊടക് അബ്ദുറഹിമാൻ മുസ്‍ലിയാർ, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, പി. അബ്ദുൽഹമീദ് എം.എൽ.എ., ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, കൊട്ടപ്പുറം അബ്ദുല്ല, എം.എ. ചേളാരി, കെ.കെ. ഇബ്രാഹീം മുസ്‌ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..