സന്നദ്ധസംഘടനയിലെ ജോലി: വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറെന്ന് സ്വപ്ന


തിരുവനന്തപുരം: സന്നദ്ധസംഘടനയിൽ ജോലി ലഭിച്ചത് ആർ.എസ്.എസ്., ബി.ജെ.പി. പിന്തുണയിൽ അല്ലെന്നും വിവാദത്തിന് പിന്നിൽ തന്നെ ഇല്ലാതാക്കാനുള്ള എം. ശിവശങ്കറിന്റെ ശ്രമമാണെന്നും സ്വപ്നാ സുരേഷ്. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇങ്ങനെ ആക്രമിക്കേണ്ടതില്ല. ഒരു പുസ്തകം എഴുതി എന്നെ ദ്രോഹിച്ചു. അതുകഴിഞ്ഞ് ജോലി കിട്ടിയപ്പോൾ അതിലും വിവാദമുണ്ടാക്കി. ഒരു രാഷ്ട്രീയ പിന്തുണയും തനിക്കില്ല. കുടുംബത്തെ നോക്കേണ്ടതുകൊണ്ടാണ് ജോലിക്കുപോയത്- സ്വപ്നാ സുരേഷ് പറഞ്ഞു. ഡൽഹി ആസ്ഥാനമായ സംഘടനയുടെ സംസ്ഥാനത്തെ ഓഫീസിൽ സി.എസ്.ആർ. ഡയറക്ടറായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..