സി.പി.എമ്മിൽ വിഭാഗീയതയില്ല -കോടിയേരി


സംസ്ഥാന സമ്മേളനം യെച്ചൂരി ഉദ്ഘാടനംചെയ്യും

തിരുവനന്തപുരം: സി.പി.എമ്മിൽ ഇപ്പോൾ വിഭാഗീയതയില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തേ ഒരുഘട്ടത്തിൽ ഉണ്ടായിരുന്നു. അന്നത്തെ സ്ഥിതി ഇന്നില്ല. ചിലയിടത്ത് തെറ്റായ ചില പ്രവണതകൾ ഉണ്ട്. അത് വിഭാഗീയതയാകാൻ അനുവദിക്കില്ലെന്നു എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിച്ച് പത്രസമ്മേളത്തിൽ കോടിയേരി പറഞ്ഞു.

28-ന് എറണാകുളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. മാർച്ച് ഒന്നിന് ഒമ്പതിന് പതാക ഉയർത്തും. 10-ന് പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, വൃന്ദാ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി, രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. നാലിന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. പുതിയ കമ്മിറ്റിയെയും പാർട്ടി കോൺഗ്രസിലെ പ്രതിനിധികളെയും തിരഞ്ഞെടുക്കും. നാലിന് മറൈൻഡ്രൈവിൽ പൊതുസമ്മേളനം നടക്കും. രണ്ട്‌, മൂന്ന്‌ തീയതികളിൽ സെമിനാറുകളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടുദിവസമായി നടന്ന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന കമ്മിറ്റിയും സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രേഖകൾ അന്തിമമാക്കി. സമ്മേളനശേഷം മന്ത്രിസ്ഥാനത്തേക്കു വരുമോയെന്ന ചോദ്യത്തിന് അങ്ങനെ എന്തെല്ലാം കഥ കേൾക്കുന്നു എന്നായിരുന്നു മറുപടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..