ശമ്പളത്തിലെ അപാകങ്ങൾ പരിഹരിക്കണം -കെ.ജെ.എസ്.ഒ.എ. സമ്മേളനം


തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ ജയിൽ വകുപ്പിലെ സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലുണ്ടായ അപാകങ്ങൾ പരിഹരിക്കണമെന്ന് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജയിൽ വകുപ്പ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് മുഖ്യാതിഥിയായി.

ജയിൽ ഡി.ഐ.ജി.മാരായ എസ്. സന്തോഷ്, പി.അജയകുമാർ, എം.കെ.വിനോദ് കുമാർ, സാം തങ്കയ്യൻ, കെ.ജെ.ഇ.ഒ.എ. സംസ്ഥാന സെക്രട്ടറി പി.ടി.സന്തോഷ്, സംസ്ഥാന ജനറൽ സെക്രട്ടറി അഭിരാജ് മദനൻ, കെ.ജി.ഒ.എ. ജില്ലാ കൗൺസിൽ അംഗം ചന്ദ്രദാസ് കെ. എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: റിനീഷ് സി.പി. (പ്രസി.), ജോഷി പി.വി. (ജന. സെക്ര.), രഞ്ജുനാഥ് എം. ജി. (ഖജാ.).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..