ഉച്ചകോടികൾ സംഘടിപ്പിക്കും


‘ഹഡിൽ ഗ്ലോബൽ’ സമാപിച്ചു

തിരുവനന്തപുരം: സാങ്കേതികവിദ്യാധിഷ്ഠിത ഉച്ചകോടികൾ സംഘടിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) കേരള ഐ.ടി. പാർക്കുകളുമായി കൈകോർക്കുന്നു. സ്റ്റാർട്ടപ്പ് സംരംഭകരുടെ ദ്വിദിന വെർച്വൽ ഉച്ചകോടിയായ ‘ഹഡിൽ ഗ്ലോബൽ 2022’ ന്റെ സമാപനത്തിലാണ് തീരുമാനം.

ബ്ലോക്ക്‌ചെയിൻ ഉച്ചകോടിയും ഗ്രീൻ ഇന്നൊവേഷൻ ഫണ്ടിന്റെ ഡെമോ ഡേയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ആധുനിക യുഗത്തിൽ സാങ്കേതിക ഉച്ചകോടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് സഹകരണത്തിനുള്ള തീരുമാനം എടുത്തതെന്ന് കെ.എസ്‌.യു.എം. സി.ഇ.ഒ. ജോൺ എം.തോമസ് പറഞ്ഞു.

ധനകാര്യമേഖലയിലെ സാങ്കേതികവിദ്യാധിഷ്ഠിത പ്രതിവിധികളുമായി മുന്നോട്ടുവരുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് കെ.എസ്.യു.എമ്മിന്റെ സഹകരണത്തോടെ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ഫിൻടെക് ആക്സിലറേറ്ററും ഫിനിഷിങ്‌ സ്കൂളും ഹഡിൽ ഗ്ലോബലിന്റെ ആദ്യദിനമായ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ഗൂഗിൾ ഫോർ സ്റ്റാർട്ടപ്‌സ്, ഹാബിറ്റാറ്റ്, ജെട്രോ, ഗ്ലോബൽ ആക്സിലറേറ്റർ നെറ്റ്‌വർക്ക്, ഐ ഹബ് ഗുജറാത്ത്, നാസ്‌കോം, സി.എസ്.എൽ. എന്നിവയുമായി കെ.എസ്.യു.എം. ധാരണാപത്രങ്ങൾ ഒപ്പിട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..