കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോണുകളുടെ പരിശോധനയിൽ ലഭിച്ച വിവരങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പരിശോധനാ റിപ്പോർട്ടിൽ ഉണ്ടോ എന്ന് ഞായറാഴ്ച ഉദ്യോഗസ്ഥർ പരിശോധിച്ചു. വഴിത്തിരിവായേക്കാവുന്ന ചില വിവരങ്ങൾ ഇതിലുണ്ടെന്നാണ് സൂചന.
ആറു ഫോണുകളുടെ പരിശോധനാഫലം ആണ് ലഭിച്ചത്. രണ്ട് ഫോണുകൾ പരിശോധനയ്ക്കായി മുംബൈയിലേക്ക് അയച്ചെന്നായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ നിലവിലുള്ള ആറു ഫോണുകളിൽ ഒന്നുമാത്രമേ ഇത്തരത്തിൽ ഉള്ളൂവെന്നാണ് കരുതുന്നത്. ഇതിനാൽതന്നെ ഒരു ഫോൺ ഒളിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. 2017 മുതൽ നടൻ ദിലീപ് ഉപയോഗിച്ച് ഐ ഫോൺ ഹാജരാക്കിയിരുന്നില്ല. ഇതായിരിക്കും മുംബൈയിലേക്ക് അയച്ച മറ്റൊരു ഫോൺ എന്നാണ് കരുതുന്നത്. ഫോണുകളിൽ പലതും ഫോർമാറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് ഫൊറൻസിക് പരിശോധനയ്ക്കയച്ച ആറു ഫോണുകളുടെയും റിപ്പോർട്ട് ശനിയാഴ്ചയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിച്ചത്. ഇതിന്റെ പകർപ്പ് അന്വേഷണ സംഘം വാങ്ങുകയായിരുന്നു. പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തിങ്കളാഴ്ച ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ. സുരാജിനെ ചോദ്യംചെയ്യുക. ദിലീപിന്റെ സഹോദരൻ അനൂപിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..