കമ്പല്ലൂർ: ഡി.വൈ.എഫ്.ഐ. സമ്മേളനം നടക്കുന്നതിനിടയിൽ സഹപാഠികളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പ്രവർത്തകൻ മുങ്ങിമരിച്ചു. കമ്പല്ലൂരിലെ പി. അച്യുതന്റെയും രഞ്ജുവിന്റെയും മകൻ അനിരുദ്ധനാണ് (18) മുങ്ങിമരിച്ചത്. പയ്യന്നൂർ ഫോണിക്സ് എജ്യു കാമ്പസിലെ സി.എം.എ. വിദ്യാർഥിയാണ്. ഞാറായഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം.
കമ്പല്ലൂർ സി.ആർ.സി.യിൽ നടന്ന ചിറ്റാരിക്കാൽ മേഖലാ സമ്മേളനത്തിലെ പ്രതിനിധിയായിരുന്നു അനിരുദ്ധൻ. ശനിയാഴ്ച രാത്രിയിൽ സമ്മേളനത്തിനുള്ള കൊടിതോരണങ്ങൾ കെട്ടാനും അനിരുദ്ധൻ മറ്റു പ്രവർത്തകരോടൊപ്പം പങ്കെടുത്തിരുന്നു. ഞായറാഴ്ച മൂന്നുമണിയോടെ പയ്യന്നൂരിൽനിന്നെത്തിയ മൂന്ന് സഹപാഠികളോടൊപ്പം ചെമ്മരങ്കയം തൂക്കുപാലത്തിനടുത്ത് കാര്യങ്കോട് പുഴയിൽ കുളിക്കാനിറങ്ങി. അനിരുദ്ധൻ മുങ്ങിപ്പോകുന്നതുകണ്ട് മറ്റു കുട്ടികൾ നിലവിളിച്ചപ്പോൾ ഇരുകരകളിലുള്ളവർ ഓടിക്കൂടുകയും നാലുപേർ പുഴയിൽ ചാടി അനിരുദ്ധനെ എടുത്ത് പാടിയോട്ടുചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയത്ത് രണ്ടു സഹപാഠികളെ മാത്രമേ കരയിൽ കണ്ടുള്ളൂ. ഒരു വിദ്യാർഥിയെ കാണാതായെന്ന സംശത്തെത്തുടർന്ന് പെരിങ്ങോത്തുനിന്നെത്തിയ അഗ്നിരക്ഷാസേന പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചെറുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് വിദ്യാർഥിനി അനഘ സഹോദരിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..