നഗരസഭാ അധ്യഷന്മാരുടെ ചേംബർ ആവശ്യപ്പെട്ടു; സർക്കാർ അനുവദിച്ചു


പേഴ്സണൽ അസിസ്റ്റന്റ്

തിരുവനന്തപുരം: നഗരസഭാ അധ്യക്ഷർക്ക് പേഴ്‌സണൽ അസിസ്റ്റൻറായി നഗരസഭാ ജീവനക്കാർക്ക് പുറത്തുള്ളവരെ നിയമിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടത് നഗരസഭാ അധ്യക്ഷരുടെ ചേംബർ. കരാർ വ്യവസ്ഥയിലോ ഡെപ്യൂട്ടഷനിലോ പുറത്തുനിന്നുള്ളവരെ നിയമിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഡെപ്യൂട്ടേഷൻ മാർഗം ഉപേക്ഷിച്ച്, പുറത്തുനിന്ന് കരാർ അടിസ്ഥാനത്തിൽത്തന്നെ നിയമിക്കാൻ സർക്കാർ അനുവാദം നൽകുകയായിരുന്നു.

2019 ഓഗസ്റ്റുമുതൽ നഗരസഭാ അധ്യക്ഷർക്ക് പേഴ്‌സണൽ അസിസ്റ്റൻറായി നഗരസഭാ ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. അതത് നഗരസഭകളിലെ എൽ.ഡി. ക്ലാർക്കിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥനെ ഈ തസ്തികയിലേക്ക്‌ മാറ്റാമായിരുന്നു. എന്നാൽ സർക്കാർ തീരുമാനത്തോടെ കരാർ നിയമനം നടത്താമെന്നായി.

ഡെപ്യൂട്ടേഷൻ നിയമനമായിരുന്നെങ്കിൽ അധികച്ചെലവ് ഉണ്ടാകുമായിരുന്നില്ല. രാഷ്ട്രീയ നിയമനത്തിന് സൗകര്യമൊരുക്കാനാണ് കരാർ നിയമനം തീരുമാനിച്ചത്. ഇതേ സാഹചര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരും പേഴ്‌സണൽ അസിസ്റ്റന്റുമാരെ ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..