മൊബൈൽ ഫോണിൽ അശ്ലീലസന്ദേശം


വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: മൊബൈൽ ഫോണിലേക്ക്‌ അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വനിതാ പോലീസുകാരി, പോലീസ് സ്റ്റേഷനുള്ളിലിട്ട് അഡീഷണൽ എസ്.ഐ.യെ മർദിച്ചു. കോട്ടയം പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.യും ഇതേ സ്റ്റേഷനിലെ വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സ്റ്റേഷനുള്ളിൽ െെകയാങ്കളി. ഞായറാഴ്ച രാവിലെ നടന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമായിരുന്നു തർക്കങ്ങൾക്ക് തുടക്കം. വനിതാ പോലീസുകാരിയുടെ മൊബൈൽ ഫോണിലേക്ക്‌ അഡീഷണൽ എസ്.ഐ. അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നേരത്തെ ഇവർ തമ്മിൽ സംഘർഷമുണ്ടായതായും വിവരമുണ്ട്. ഞായറാഴ്ച രാവിലെ സന്ദേശം സംബന്ധിച്ച് വീണ്ടും തർക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണൽ എസ്.ഐ.യെ മർദിക്കുകയുമായിരുന്നു. കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല. സംഭവത്തിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..