അറസ്റ്റിലായ അനിൽ വി. കൈമൾ
അടിമാലി: വിനോദസഞ്ചാര മേഖലയിലെ ഭൂമി ചുളുവിലയ്ക്ക് വാങ്ങി നൽകാമെന്ന് വാഗ്ദാനംചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി. കൈമൾ (38) ആണ് അറസ്റ്റിലാണ്. ഇയാൾ കർണാടകയിൽ ഒളിവിൽ താമസിക്കവെ പോലീസ് അവിടെയെത്തി അറസ്റ്റുചെയ്യുകയായിരുന്നു. തിരുവനന്തപുരം കരമന സ്വദേശി ബോസാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ രണ്ട് പ്രധാന പ്രതികൾ അടക്കം ആറുപേർകൂടി പിടിയിലാകാനുണ്ട്.
മേയ് 19-നാണ് കേസിന് ആസ്പദമായ സംഭവം. അടിമാലിക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ വിലകുറച്ച് ഭൂമി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് സംഘം ബോസിനെ ഫോണിൽ വിളിക്കുന്നത്. ഫാ. പോൾ എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോൺ കോൾ. ബോസ് ഇത് വിശ്വസിച്ചു. അടിമാലിയിലേക്ക് 35 ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാ. പോളിന്റെ സഹായി പണം കണ്ട് ബോധ്യപ്പെടുമെന്നാണ് പറഞ്ഞത്. ഇതുപ്രകാരം പണവുമായി ബോസ് അടിമാലിയിൽ എത്തി.
ബോസിനെ തള്ളിയിട്ടശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കടന്നെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്.പി. ബിനു ശ്രീധർ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇല്ലാത്ത വൈദികന്റെ പേരിലാണ് തട്ടിപ്പ് നടന്നതെന്നും കണ്ടത്തി.
തുടർന്ന് വെള്ളത്തൂവൽ സി.ഐ. ആർ.കുമാർ, എസ്.ഐ.മാരായ സി.ആർ. സന്തോഷ്, സജി എൻ.പോൾ, ബിജു തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 4,88,000 രൂപയും പ്രതിയുടെ പക്കൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
Content Highlights: 35 lakhs extorted promising buy land One arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..