പ്രതീകാത്മക ചിത്രം | Photo-AFP
കൊച്ചി: റിലയൻസ് ജിയോയുടെ 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രപരിസരത്തും ആരംഭിച്ചു. ഒരുമാസത്തിനുള്ളിൽ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സെക്കൻഡിൽ ഒരു ജി.ബി.വരെ വേഗംനൽകുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്.
ജിയോ വെൽക്കം ഓഫറിലൂടെ 5ജി ഹാൻഡ്‌സെറ്റ് ഉള്ള ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ പുതിയസേവനം ഉപയോഗിക്കാനാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പങ്കെടുത്ത് ഉദ്ഘാടനംചെയ്തു.
ജിയോയ്ക്ക് പിന്നാലെ എയർടെൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം കമ്പനികളും വൈകാതെ 5ജി സേവനത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കും.
Content Highlights: 5g in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..