വീണ്ടും ‘ഗോൾഡൻ ഗ്ലോബ്’ പ്രയാണത്തിന് അഭിലാഷ് ടോമി


1 min read
Read later
Print
Share

Photo: AFP

കൊച്ചി: മുൻ നാവികസേനാ കമാൻഡറും സമുദ്രസഞ്ചാരിയുമായ അഭിലാഷ് ടോമി വീണ്ടും ‘ഗോൾഡൻ ഗ്ലോബ്’ മത്സരത്തിനൊരുങ്ങുന്നു. 2022-ൽ ഫ്രാൻസിൽനിന്ന് തുടങ്ങുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ താൻ പങ്കെടുക്കുമെന്ന് അഭിലാഷ് അറിയിച്ചു. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് തന്റെ പുതിയ ലോകസഞ്ചാരത്തിന്റെ വിവരം പുറത്തുവിട്ടത്.

2018 ജൂലായിൽ പായ്‌വഞ്ചിയിൽ അതിവേഗം ലോകം ചുറ്റാനുള്ള മത്സരത്തിൽ പങ്കെടുക്കവേ, മലയാളിയായ ഈ സമുദ്രസഞ്ചാരിക്ക് യാത്രയ്ക്കിടെ അപകടം നേരിട്ടിരുന്നു. മത്സരത്തിന്റെ 83-ാം ദിവസം ഇന്ത്യൻ മഹാസമുദ്രത്തിൽ കൊടുങ്കാറ്റിലും തിരമാലയിലും പെട്ട് പായ്‌വഞ്ചി തകർന്നായിരുന്നു അപകടം. അപ്പോഴേക്കും മത്സരത്തിൽ 19,446 കിലോമീറ്ററുകൾ താണ്ടിയിരുന്നു.

Content Highlights: Abhilash Tomy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..