വിനായകൻ| Photo: Mathrubhumi
കൊച്ചി: വലിയ തെറ്റുകളെ ‘മീ ടൂ’ എന്നുപേരിട്ട് ജനത്തെ പറ്റിക്കരുതെന്ന് നടൻ വിനായകൻ. ‘മീ ടൂ’ എന്നാൽ ശാരീരികവും മാനസികവുമായ പീഡനമാണ്. താൻ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. നിങ്ങൾ ആരോപിച്ച മീ ടൂ ഇതാണെങ്കിൽ താൻ അതു ചെയ്തിട്ടില്ലെന്നും വിനായകൻ പറഞ്ഞു. ‘പന്ത്രണ്ട്’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടയിലാണ് വിനായകൻ ക്ഷുഭിതനായത്.
‘‘ഞാൻ ഇതുവരെ ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ല. ഞാൻ ചെയ്തിട്ടുള്ളത് പത്തും അതിലേറെയും സ്ത്രീകളുമായുള്ള ശാരീരികബന്ധമാണ്. അത് റോഡിൽപ്പോയിരുന്ന് നോട്ടീസ് കൊടുക്കുന്നതല്ല’’ -വിനായകൻ പറഞ്ഞു.
Content Highlights: actor vinayakan on me too
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..