കേരള ഹൈക്കോടതി| Photo: Mathrubhumi Library
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിക്കൊപ്പമിത് പരിഗണിക്കും.
കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നു, അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജി പരിഗണിച്ചത്.
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതായുള്ള ആരോപണം അന്വേഷിക്കാൻ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് വിടണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇത് വിചാരണക്കോടതി നിരസിച്ചു. തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാൻ ഭരണ - രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയാണ്. ദിലീപിന്റെ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും ഹർജിയിൽ ആരോപണമുന്നയിച്ചിട്ടുണ്ട്.
Content Highlights: actress attack case: high court to consider survivors plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..