എ.ഐ. ക്യാമറ: വില വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: എ.ഐ. ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട ചോദ്യത്തിന് കെൽട്രോണിന്റെ മറുപടി. ഏതൊക്കെ തരം ക്യാമറകൾ വാങ്ങിയെന്ന ചോദ്യത്തിന് അഞ്ചിനം ക്യാമറകളുടെ വിവരങ്ങളാണ് നൽകിയത്. സമാനമായ എത്ര ക്യാമറകൾ വാങ്ങിയെന്നതിന് 675 എണ്ണമെന്നാണ് മറുപടി.

ഇവയുടെ വില വെളിപ്പെടുത്തുന്നത് കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുമെന്നും വ്യാപാരരഹസ്യങ്ങളുടെ വിവരങ്ങൾ വിവരാവകാശപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് കെൽട്രോണിന്റെ മറുപടി.

മറുപടി അഴിമതി മൂടിവെക്കാൻ -രമേശ് ചെന്നിത്തല

എ.ഐ. ക്യാമറയുടെ വില വെളിപ്പെടുത്താനാവില്ലെന്ന കെൽട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒൻപതുലക്ഷമെന്നാണ്. ഒരുലക്ഷംപോലും വിലവരാത്ത ക്യാമറയാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടും കെൽട്രോൺ കള്ളക്കളി തുടരുകയാണ്. തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനിന്നാൽ ശിവശങ്കറിന്റെ ഗതിയായിരിക്കും അദ്ദേഹത്തിന് വരുകയെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights: ai camera controversy keltron reply

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..