പ്രതീകാത്മക ചിത്രം| Photo: Mathrubhumi
കോട്ടയം: കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു. കാര്‍ ഉടമയ്ക്ക് എ.ഐ. ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് മൊബൈലില്‍ അറിയിപ്പ് നല്‍കിയത്.
കാര്‍ കായംകുളത്ത് സര്‍വീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്.
അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞതാണ് പ്രശ്‌നമായതെന്ന് കണ്ടെത്തിയത്. താടി ചൊറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴ അടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.
Content Highlights: AI camera fine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..