സഭാ ടി.വി.യിൽ അനിത പുല്ലയിലിന്റെ അഭിമുഖം: സംശയങ്ങളേറെ


ലോക കേരള സഭ നടക്കുന്ന നിയമസഭാ മന്ദിരത്തിന്റെ ഹാളിനു പുറത്ത് അനിതാ പുല്ലയിൽ എത്തിയപ്പോൾ (വീഡിയോ ദൃശ്യം)

തിരുവനന്തപുരം: അനിത പുല്ലയിലിന് ലോക കേരളസഭാ സമ്മേളനദിവസങ്ങളിൽ നിയമസഭാസമുച്ചയത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കിയതിനെക്കുറിച്ച് ചോദ്യങ്ങളുയരുന്നു. ഇതിനുപിന്നാലെ സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ അനിതയുമായുള്ള അഭിമുഖം ഇപ്പോഴുമുള്ളതും വിവാദമായി. സഭാ ടി.വി.യുടെ നടത്തിപ്പുകാരുമായി അനിതയ്ക്കുള്ള അടുത്തബന്ധമാണ് ലോക കേരളസഭയിലെ സാന്നിധ്യത്തിലേക്കു നയിച്ചതെന്ന സംശയം ബലപ്പെട്ടു.

2021 ഫെബ്രുവരി 11-നാണ് അനിതയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. ഡി.ജി.പി. അടക്കമുള്ളവരുമായി സംസാരിച്ചതിനെക്കുറിച്ച് അനിത അഭിമുഖത്തിൽ തുറന്നുപറയുന്നു. സൂക്ഷിക്കണമെന്ന് ഡി.ജി.പി. ജാഗ്രതപ്പെടുത്തിയപ്പോൾ തനിക്കു ഭയമില്ലെന്നാണ് അനിതയുടെ മറുപടി. മറ്റുള്ളവരെ പറ്റിച്ചുജീവിക്കുന്നവർ പിന്നീട് വീഴുമെന്നും അധ്വാനിക്കുന്നവനേ വിലയുള്ളൂവെന്നുമൊക്കെ അനിത അഭിമുഖത്തിൽ പറയുന്നുണ്ട്. പി. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കേയാണ് സഭാ ടി.വി.യിൽ അനിതയുടെ അഭിമുഖം വന്നത്. ലോക കേരളസഭയുടെ സംഘാടനത്തിനു മുൻകൈയെടുത്ത നോർക്ക വൈസ് ചെയർമാനാണ് ഇപ്പോൾ ശ്രീരാമകൃഷ്ണൻ.

അനിത നിയമസഭയിൽ വന്നതു വിവാദമായപ്പോൾ ലോക കേരളസഭയിലേക്ക് അവരെ ക്ഷണിച്ചിട്ടില്ലെന്നും സമ്മേളനഹാളിൽ പ്രവേശിച്ചിട്ടിെല്ലന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. സഭാ ടി.വി.യുമായി ബന്ധമുള്ള ആൾക്കൊപ്പമാണ് അനിത നിയമസഭാസമുച്ചയത്തിൽ പ്രവേശിച്ചതെന്ന് സ്ഥിരീകരണമുണ്ടായിട്ടും ഇയാളെ ചോദ്യംചെയ്യാനോ വിവരങ്ങൾ ശേഖരിക്കാനോ പോലീസോ സുരക്ഷാ ഉദ്യോഗസ്ഥരോ ഇതുവരെ തയ്യാറായിട്ടില്ലെന്നതും സംശയങ്ങൾ ബലപ്പെടുത്തുന്നു.

Content Highlights: anitha pullayil anitha pullayil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..