അനിതാ പുല്ലയിൽ സഭാഹാളിൽ കയറിയില്ല; ചീഫ് മാർഷലിന്റെ റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി


അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നു | Screengrab: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: പുരാവസ്തുത്തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുള്ള അനിതാ പുല്ലയിൽ ലോകകേരളസഭ നടന്ന രണ്ടുദിവസവും നിയമസഭാമന്ദിരത്തിൽ കയറിയിരുന്നെങ്കിലും പ്രതിനിധികൾ സന്നിഹിതരായ ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രവേശിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. ചീഫ് മാർഷൽ സ്പീക്കർ എം.ബി. രാജേഷിന് റിപ്പോർട്ട് കൈമാറി.

സഭാ ടി.വി.ക്ക് ഒ.ടി.ടി. സഹായം നൽകുന്ന കമ്പനിജീവനക്കാരുടെ സഹായത്തോടെയാണ് അനിത നിയമസഭാമന്ദിരത്തിൽ എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടി സ്പീക്കർ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും.

അനിത നിയമസഭാമന്ദിരത്തിലുണ്ടായിരുന്ന മുഴുവൻസമയവും ഒ.ടി.ടി. പ്ലാറ്റ്ഫോം കമ്പനിയിലെ രണ്ടുജീവനക്കാർ ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സഭാ ടി.വി.യെ സഹായിക്കുന്ന ഈകമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ, ജൂലായിൽ ഈ സ്ഥാപനവുമായുള്ള കരാർ തീരുമെന്നതിനാൽ പിന്നീട് പുതുക്കാതിരുന്നാൽ മതിയെന്നതും ആലോചിക്കുന്നുണ്ട്.

അനിതയെത്തിയത് ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തുമായാണെന്ന് സുരക്ഷാജീവനക്കാർ മൊഴിനൽകിയിരുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽരേഖകൾ കാട്ടിയപ്പോൾ സുരക്ഷാജീവനക്കാർ അനിതയെ തടഞ്ഞില്ലെന്ന മൊഴിയുമുണ്ട്.

Content Highlights: anitha pullayil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..