പി.എസ്.സി. നിയമനം അട്ടിമറിച്ച് നഗരസഭകളിൽ ആശ്രിതനിയമനം


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : നഗരസഭകളിലും കോർപ്പറേഷനുകളിലും പി.എസ്.സി. നിയമനങ്ങൾ അട്ടിമറിച്ച് കൂട്ട ആശ്രിതനിയമനം. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി സർവീസ് സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണിത്. പി.എസ്.സി. പരീക്ഷകളിൽ റാങ്കുനേടി കാത്തിരിക്കുന്നവരുടെ അവസരമാണ് നഷ്ടമാകുന്നത്.

സർക്കാർനിയമനങ്ങളിൽ അഞ്ചുശതമാനംമാത്രമാണ് ആശ്രിതനിയമനം. ആശ്രിതനിയമനം ലഭിച്ചവരുടെ എണ്ണം ഏതെങ്കിലും കാരണത്താൽ കൂടിയാൽ അവരെ സൂപ്പർന്യൂമററിയായി നിലനിർത്തി ഊഴമനുസരിച്ചുമാത്രം സർവീസിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഒരുതസ്തികയിൽ പകുതിലേറെ ആശ്രിതനിയമനമാകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാൽ, പല കോർപ്പറേഷനുകളിലും ആശ്രിത നിയമനം 70 ശതമാനം വരെയെത്തി. അതേസമയം, ത്രിതല പഞ്ചായത്തുകളിൽ ഇത്തരം നിയമനം കുറവാണ്.

ആശ്രിതം പ്രധാനമായും കണ്ടിൻജൻസിയിൽ

കോർപ്പറേഷനുകളിലെ കണ്ടിൻജൻസി ജീവനക്കാരുടെ ആശ്രിതർക്കാണ് കൂടുതൽ നിയമനങ്ങളും കിട്ടയത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾ വഴിയാണ് ഇവരെ നിയമിക്കുന്നത്. 60 വയസ്സുവരെയാണ് സർവീസ്. ഇവർ സർവീസിലിരിക്കെ മരിച്ചാൽ, ആശ്രിതരെ പി.എസ്.സി. വഴി നിയമിക്കുന്ന മുനിസിപ്പൽ കോമൺ സർവീസിലേക്കാണ് പരിഗണിക്കുക. ഇതാണ് വൻതോതിൽ ആശ്രിതനിയമനം വരാൻകാരണം. സാധാരണ സർക്കാർ വകുപ്പുകളിലെ ആശ്രിതനിയമനങ്ങൾ പൊതുഭരണവകുപ്പിലെ ആശ്രിതനിയമനവിഭാഗം വഴിയാണ് നടത്തുന്നത്. എന്നാൽ, മുനിസിപ്പൽ കോമൺ സർവീസിലെ നിയമനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. ഇതിന്റെ മറവിലാണ് സംവരണം അട്ടിമറിച്ച് യൂണിയൻനേതാക്കളുടെ സഹായത്തോടെയുള്ള നിയമനങ്ങൾ.

ക്ളാർക്കുമാർ

കോർപ്പറേഷൻ പി.എസ്.സി. വഴി നിയമിച്ചവർ ആശ്രിതനിയമനംവഴി വന്നവർ

തിരുവനന്തപുരം 38 75

കൊച്ചി 57 56

കോഴിക്കോട് 35 32

കൊല്ലം 35 19

തൃശ്ശൂർ 41 10

കണ്ണൂർ 38 6

നഗരസഭകളിലെ ഉന്നതതസ്തികകളിൽ

തസ്തിക ആകെ പി.എസ്.സി. വഴി ആശ്രിതനിയമനം

ഡെപ്യൂട്ടി സെക്രട്ടറി 6 1 5

പേഴ്‌സണൽ അസിസ്റ്റന്റ്, റവന്യൂ ഓഫീസർ, കൗൺസിൽ സെക്രട്ടറി, അക്കൗണ്ട് ഓഫീസർ 37 6 31

അസിസ്റ്റന്റ് റവന്യൂ ഓഫീസർ (റവന്യൂ ഓഫീസർ ഗ്രേഡ് II ) 37 0 37

ഹയർഗ്രേഡ് സൂപ്രണ്ട് 88 0 85

(സ്ഥലംമാറ്റവും വിരമിക്കലും കാരണം ഈ കണക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകാം)

Content Highlights: appointment in municipalities-psc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..