എൽദോസ് കുന്നപ്പിള്ളി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യ്ക്ക് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികളിൽ തിങ്കളാഴ്ച വാദം തുടരും. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് ഡയറിയും അനുബന്ധ രേഖകളും സാക്ഷിമൊഴിയും കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ചിൽ ഹാജരാക്കിയിരുന്നു.
എൽദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധിയും സിംഗിൾ ബെഞ്ച് നീട്ടി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വിദ്യാസമ്പന്നയായ പരാതിക്കാരി എന്തുകൊണ്ടാണ് ആദ്യ മൊഴിയിൽ പീഡനം നടന്നെന്ന പരാതി ഉന്നയിക്കാതിരുന്നതെന്ന് വ്യാഴാഴ്ച ഹർജിയിൽ വാദം കേട്ടപ്പോഴും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.
Content Highlights: argument will continue in petition filed on eldhosse kunnapilly case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..