ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: റിഥിൻ ദാമു/ മാതൃഭൂമി
തിരുവനന്തപുരം: രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്കൊരുക്കാൻ അടിയന്തരമായി പത്തുലക്ഷംരൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തില്ല. ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനു വിട്ടു. ഗവർണറുടെ ആവശ്യത്തിന്റെ അടിയന്തരസ്വഭാവം വിലയിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയം പരിഗണിക്കും.
ജൂലായ് 26-നാണ് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചത്. രാജ്ഭവനിൽ ക്ലിനിക്കൊരുക്കാൻ അടിയന്തരമായി 10 ലക്ഷംരൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. വിഷയം ധനവകുപ്പ് നടപടിയെടുക്കാതെ മാറ്റി. പിന്നീട്, സർക്കാരുമായി ഗവർണർ ഏറ്റുമുട്ടിയതോടെ ഈ പ്രശ്നവും ചർച്ചകളും വാർത്തകളിലും ഉയർന്നുവന്നു. ഇതോടെയാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്.
Content Highlights: arif muhammed khan's demand on rajbhavan dental clinic handed over to chief minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..