അരിക്കൊമ്പൻ (File Photo)
കുമളി : തമിഴ്നാട്ടിലെ മേഘമലയിലെ റേഷൻകടയിൽ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ച് അരിക്കൊമ്പൻ. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയ്ക്ക് നേരേയാണ് അരിക്കൊമ്പന്റെ പരാക്രമം. എന്നാൽ, അരിയെടുക്കുകയോ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല.
ഞായറാഴ്ച രാത്രിയിലാണ് തമിഴ്നാട്ടിലെ മേഖമലൈ മണലാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ എത്തുന്നത്. എസ്റ്റേറ്റിലെ റേഷൻ കടയിൽ കൊമ്പൻ തുന്പിക്കൈകൊണ്ട് പരതി. വാതിലുകൾ തുറക്കാനായിരുന്നു ശ്രമം. കടയുടെ മുൻവാതിലിനും ജനലുകൾക്കും ചെറിയ കേടുപാടുകൾ ഉണ്ടായി. കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കാതെ ആന കാടുകയറി. തമിഴ്നാട് വനംവകുപ്പ് ഈ മേഖലയിൽ നിരീഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
11 ദിവസത്തിന് ശേഷം പെരിയാറിൽ; പിന്നെ മടങ്ങി
മണലാറിൽനിന്ന് അപ്പർ മണലാർ വഴി കേരള അതിർത്തിയിലേക്ക് കൊമ്പൻ എത്തിയിരുന്നു. തുടർന്ന് അതിർത്തി കടന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രവേശിച്ചു. 11 ദിവസത്തിന് ശേഷമാണ് അരിക്കൊമ്പൻ പെരിയാറിലേക്ക് തിരിച്ചെത്തിയത്.
പിന്നീട് വീണ്ടും തമിഴ്നാടിന്റെ വനമേഖലയിലേക്ക് മടങ്ങി. കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജി.പി.എസ്. കോളറിൽനിന്നുള്ള സന്ദേശങ്ങൾ പരിശോധിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..