അരിക്കൊമ്പൻ | File Photo: Mathrubhumi
തെന്മല (കൊല്ലം): കോതയാർ അണക്കെട്ടിനോടുചേർന്നുള്ള വനമേഖലയിൽ ചൊവ്വാഴ്ച തുറന്നുവിട്ട അരിക്കൊമ്പന് അവശതയുണ്ടെന്നു സൂചന. ക്ഷീണിതനായതിനാൽ അധികം കാട്ടിനുള്ളിലേക്ക് പോയിട്ടില്ല. കോതയാർ അണക്കെട്ടിൽനിന്ന് വെള്ളം കുടിച്ചശേഷം സമീപത്തുതന്നെ ചുറ്റിത്തിരിയുകയാണ്.
ആനയെ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കോതയാറിനടുത്ത് മുതുകുഴിവയലിൽ ആനപ്പാതയുണ്ടെന്നും അതുവഴി കേരളത്തിന്റെ വനമേഖലയിലേക്ക് ആന സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് കരുതുന്നു. തുമ്പിക്കൈയിലെയും ശരീരത്തിലെയും മുറിവുകൾ ഉണങ്ങിയിട്ടില്ല. ആനയെ നിരീക്ഷിച്ച് ചികിത്സ നൽകാനുള്ള സാധ്യതയും കുറവാണ്. അതിനാൽ ഇപ്പോഴത്തെ അവസ്ഥയിൽ പശ്ചിമഘട്ട മലനിരകൾ താണ്ടി കേരളത്തിന്റെ വനമേഖലയിലേക്ക് അരിക്കൊമ്പനെത്താനുള്ള സാധ്യത വിരളമാണ്.
കമ്പത്തുനിന്ന് ഇരുനൂറോളം കിലോമീറ്റർ അകലെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുൺടെന്തുറ കടുവാസങ്കേത്തിൽ തിങ്കളാഴ്ച വൈകീട്ട് അരിക്കൊമ്പനെ എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആനയെ തുറന്നുവിടാനായത്. മണിമുത്താർ വെള്ളച്ചാട്ടം, മാഞ്ചോല എസ്റ്റേറ്റ്, നാലുമുക്കുവഴിയാണ് ഇവിടെയെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചശേഷം കാട്ടിലെത്തിക്കാനാണ് ആദ്യം വനംവകുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Content Highlights: arikomban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..