അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
കുമളി: മേഘമലയിലെ ഉൾക്കാടുകളിലായിരുന്ന അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ്. മുല്ലക്കുടിയിലാണ് ഇപ്പോഴുള്ളത്.
പെരിയാർ അതിർത്തിവിട്ട് മേഘമല റേഞ്ചിലേക്ക് കാട്ടാന കടക്കാത്തത് ഇരുസംസ്ഥാനത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആശ്വാസമാണ്. ആവശ്യത്തിന് തീറ്റ കിട്ടുന്നിടത്ത് എത്തിയതിനാലായിരിക്കാം കൊമ്പൻ ഇപ്പോൾ അധികംദൂരം സഞ്ചരിക്കാത്തതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
കൊമ്പൻ കേരളത്തിലെ വനമേഖലയിലേക്ക് കടന്നെന്നറിഞ്ഞതോടെ മേഘമലയിലെ ജനവാസ മേഖലയിലുള്ളവരുടെ ആശങ്ക അകന്നിട്ടുണ്ട്. അരിക്കൊമ്പൻ എപ്പോൾ വേണമെങ്കിലും തിരികെ തമിഴ്‌നാട് വനാതിർത്തിയിലേക്ക് എത്താമെന്നതിനാൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരോട് തത്കാലം അവിടെത്തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്.
Content Highlights: arikomban return mullakudi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..