• അന്തരിച്ച മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന് അന്തിമോപചാരമർപ്പിക്കുന്ന രാഹുൽ ഗാന്ധി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ., പി.കെ. ബഷീർ എം.എൽ.എ., ആര്യാടൻ ഷൗക്കത്ത് എന്നിവർ സമീപം | ഫോട്ടോ: അജിത് ശങ്കരൻ
നിലമ്പൂർ: അന്തരിച്ച ആര്യാടൻമുഹമ്മദിന് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തെ നേരിൽക്കണ്ട് അനുശോചനം അറിയിക്കാനുമായി വയനാട് എം.പി. കൂടിയായ രാഹുൽഗാന്ധിയടക്കം ഒട്ടേറെ പ്രമുഖർ നിലമ്പൂരിലെ വസതിയിലെത്തി.
ജോഡോ യാത്രയുമായി തൃശ്ശൂരിലുണ്ടായിരുന്ന രാഹുൽഗാന്ധി 11.45-ഓടെ എത്തി അേന്ത്യാപചാരമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ., എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി. എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എം.പി.മാരായ എം.കെ. രാഘവൻ, പി.വി. അബ്ദുൾ വഹാബ്, എം.പി. അബ്ദുസ്സമദ് സമദാനി, ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ്, ജെബി മേത്തർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എൽ.എ.മാരായ എ.പി. അനിൽകുമാർ, ഡോ. കെ.ടി. ജലീൽ, പി. ഉബൈദുള്ള, പി.കെ. ബഷീർ, പി. അബ്ദുൾഹമീദ്, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻതങ്ങൾ, വി.ടി. ബൽറാം, മുൻ മന്ത്രി നാലകത്ത് സൂപ്പി, മുൻ എം.എൽ.എ. കെ.എൻ.എ. ഖാദർ തുടങ്ങിയവരും നേരിട്ടെത്തി ആദരമർപ്പിച്ചു.
വൈകീട്ട് മലപ്പുറം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിനുവെച്ചപ്പോൾ മന്ത്രി കെ. രാധാകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.എൽ.എ.മാരായ പി. ഉബൈദുള്ള, കെ. ബാബു, പി. ശ്രീരാമകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., കെ.സി. ജോസഫ്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി പ്രാർഥന നിർവഹിച്ചു.
Content Highlights: aryadan muhammed rahul gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..